ഇന്ന് മാഘ മാസത്തിലെ പൗർണമി ദിവസം. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ, ഗംഗയിൽ സ്നാനം ചെയ്യാനിന്ന് 25 ലക്ഷത്തോളം പേർ എത്തും.കുംഭമേളയുടെ പുണ്യ മുഹൂർത്തമായ മാഘ പൂർണ്ണിമയിൽ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്നത് അതിവിശേഷമാണ് എന്നാണ് വിശ്വാസം.
പുലർച്ചെ മുതൽ അഭൂതപൂർവമായ തിരക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെടുന്നത്. മാഘ നക്ഷത്രം എന്നുമറിയപ്പെടുന്ന ഈ ദിവസം വിശ്വാസികൾക്ക് സ്നാനം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ എട്ടോളം സ്നാനഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം സുരക്ഷ പ്രമാണിച്ച്, കനത്ത മുന്നൊരുക്കങ്ങൾ തന്നെയാണ് സർക്കാർ നടത്തിയിട്ടുള്ളത്.










Discussion about this post