ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ പി.പരമേശ്വര്‍ജിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരണം രേഖപ്പെടുത്തി. ഭാരതാംബയുടെ പ്രിയപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് പ്രധാനമന്ത്രി കുറിച്ചു .
സാധാരണക്കാരനെ സേവിക്കാന്‍ മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.പരമേശ്വരന്‍ജിയുടെ ചിന്തകള്‍ സമൃദ്ധവും അദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധേയവുമായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു .
അദ്ദേഹവുമായി പലതവണ സംവദിക്കാന്‍ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.










Discussion about this post