ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ പട്ടാളത്തെ കനത്ത വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.പൂഞ്ചിലെ ദേഗ്വാർ മേഖലയിൽ ശനിയാഴ്ച രാത്രിയാണ് കനത്ത വെടിവെപ്പുണ്ടായത്. രാജസ്ഥാനിൽ നിന്നുള്ള നായിക് രാജീവ് സിംഗ് ശെഖാവത്ത് ആണ് കൊല്ലപ്പെട്ടത്. മൂന്ന് പട്ടാളക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
പൂഞ്ച് മേഖല എപ്പോഴും വെടിനിർത്തലിന് വിധേയമാകുന്നതാണ്.കുട്ടികളുടെ സുരക്ഷ പ്രമാണിച്ച് തദ്ദേശ അധികാരികൾ സ്‌കൂളുകൾ മിക്കപ്പോഴും അടച്ചിടും.പാകിസ്ഥാൻ പട്ടാളം ഇടയ്ക്ക് നടത്തുന്ന കനത്ത ഷെല്ലാക്രമണങ്ങളിൽ പലപ്പോഴും ഗ്രാമീണരും കൊല്ലപ്പെടാറുണ്ട്.










Discussion about this post