രജനീകാന്തിന്റെ രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ച് സൂചന നൽകി വിശ്വസ്ത അനുചരനായ കരാട്ടെ ത്യാഗരാജൻ. രജനികാന്ത് വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലല്ല ഹിന്ദു ധർമ്മത്തിലാണെന്നാണ് ത്യാഗരാജൻ പറയുന്നത്. പ്രതിപക്ഷനേതാവും ഡി.എം.കെ തലവനുമായ എം.കെ സ്റ്റാലിന് രജനിയെ നേരിടാനാവില്ലെന്നും, തമിഴ്നാട്ടിലെ വാർത്തകളുടെ തലക്കെട്ട് മുഴുവൻ രജനീകാന്തിന്റെ പേരാണെന്നും കരാട്ടെ ത്യാഗരാജൻ അഭിപ്രായപ്പെട്ടു.തമിഴ്നാട്ടിലിനി നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ്, രജനീകാന്തും ഡി.എം.കെയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കുമെന്നും ത്യാഗരാജൻ കൂട്ടിച്ചേർത്തു.
ഈ വർഷം ഏപ്രിലോട് കൂടി രജനികാന്ത് തന്റെ പാർട്ടി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ അറിയിപ്പുകളുണ്ടായിരുന്നു. രജനീകാന്തിന്റെ സേവന സംഘടനയായ രജനി മക്കൾ മന്ദരത്തിന്റെ സമുന്നത നേതാക്കളും ഈ പ്രസ്താവന ശരിവെച്ചിരുന്നു. സൂപ്പർ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിൽ വൻ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
Discussion about this post