തമിഴ്സിനിമയുടെ ഭാഗമായി ബിവറേജസിലെത്തി നയന്‍താര ബിയര്‍ വാങ്ങിയത് വിവാദത്തില്‍. ഹിന്ദു മക്കള്‍ കക്ഷി സംഘടനയാണ് നയന്‍താരയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
‘സംസ്ഥാനത്ത് മദ്യനിരോധന സമരം നടക്കുകയാണ്. സമരത്തില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയിരിക്കുന്ന . ഇത്തരമൊരു സാഹചര്യത്തില്‍ നയന്‍താരയെ പോലൊരു നടി ബവ്റേജില് പോയി മദ്യം മേടിക്കുന്ന രംഗം ചിത്രീകരിക്കുന്നത് ഈ സമരത്തിനെതിരെയുള്ള കളിയാക്കലാണെന്ന് ഹിന്ദു മക്കള്‍ കക്ഷിയുടെ ചെന്നൈ സോണല്‍ സെക്രട്ടറി വീരമാണിക്കം ശിവ പറയുന്നു.
20 ലക്ഷത്തോളം സ്ത്രീകള്‍ മദ്യത്തിനടിമകളാണ്. മാത്രമല്ല സിനിമയില്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും അവരെ തെറ്റായ വഴിയിലൂടെ നടത്താന്‍ ഇത് പ്രേരിപ്പിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. സിനിമയില്‍ നയന്‍താരയുടെ ഈ രംഗം നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ സിനിമയ്ക്കെതിരെയും നയന്താരയ്ക്കെതിരെയും സമരം നടത്തുമെന്നും സംഘടന പറയുന്നു.
നാനും റൗഡി താന്‍ എന്ന പുതിയ തമിഴ് സിനിമയുടെ ഭാഗമായാണ് നയന്‍താര ബവ്റേജില് നിന്നും ബിയര്‍ മേടിക്കുന്ന രംഗം ചിത്രീകരിച്ചത്. എന്നാല്‍ ബവ്റേജസിലെ ജീവനക്കാരന് ഈ വിഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി മാറുകയായിരുന്നു.
Discussion about this post