പടർന്നു പിടിച്ച കൊറോണ ബാധ മൂലം ജപ്പാനിൽ കടൽത്തീരത്ത് നങ്കൂരമിട്ടു കിടക്കുന്ന ആഡംബര കപ്പലിലെ ഇന്ത്യക്കാരുമായി ബന്ധപ്പെടാൻ സാധിച്ചുവെന്ന് ഇന്ത്യൻ എംബസി.കൊറോണ ബാധമൂലം തീരത്തു നിന്നും അകറ്റി നിർത്തിയിരിക്കുന്ന ഡയമണ്ട് പ്രിൻസസെന്ന കപ്പലിൽ 138 ഇന്ത്യക്കാർ ഉണ്ട്.
യാത്രക്കാരോട് പരിഭ്രാന്തരാകേണ്ടെന്നും, എല്ലാ ആവശ്യങ്ങളും പരിഗണിക്കാൻ ഇന്ത്യൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയുമുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തിങ്കളാഴ്ച വരെയുള്ള കണക്കിൽ,കപ്പലിൽ 60 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്, 130 പേർക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്ന കപ്പലിൽ, യാത്രക്കാരും ജീവനക്കാരുമടക്കം 3700-ൽ അധികം പേരുണ്ട്.
Discussion about this post