പൈലറ്റ് രഹിത വിമാനങ്ങളുടെ (യു.എ വി ) സാങ്കേതിക വിദ്യയിൽ അഗ്രഗണ്യരായ ഇസ്രായേൽ തങ്ങളുടെ പുതിയ ആളില്ലാ വിമാനമായ T- ഹെറോൺ പുറത്തിറക്കി. പ്രശസ്തമായ ഹെറോൺ യു.എ.വി കുടുംബത്തിലെ പുതിയ അംഗമായ ഈ വിമാനം തന്ത്രപ്രധാനമായ ദൗത്യങ്ങൾക്ക് വേണ്ടി ഇസ്രായേൽ വ്യോമസേന ഉപയോഗിക്കുന്നതാണ്. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ വന്ന് ആക്രമണം നടത്തുന്നതിനാൽ, നിശബ്ദമായി പറന്നുവരുന്ന മരണമെന്നാണ് ഹെറോണിനെ സൈനികർ വിശേഷിപ്പിക്കാറ്.
ഏറ്റവും മികച്ച വ്യോമ സുരക്ഷയുറപ്പു വരുത്തുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. 24000 അടി ഉയരത്തിൽ നിശബ്ദമായി പറക്കുന്ന T-ഹെറോൺ, മണിക്കൂറിൽ പരമാവധി 120 നോട്ട് വേഗത്തിൽ സഞ്ചരിക്കും.180 കിലോ ഭാരമുള്ള മിസൈലുകൾ കൊണ്ടുപോകാൻ ശേഷിയുള്ള ആണിൽ ഇസ്രായേലി പ്രതിരോധവകുപ്പ് ഏറ്റവും മികച്ച സെൻസറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ നിർണായക മേൽക്കോയ്മയ്ക്ക് പിന്നിലും ആകാശത്ത് പറന്നു നടന്നിരുന്ന ഹെററോണിന്റെ പ്രധാന പങ്കുണ്ട്.












