ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ 45 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മുറാദ് ആലം എന്നയാളെയാണ് ബുധനാഴ്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. നിലക്കടലയ്ക്കുള്ളിലും ബിസ്ക്കറ്റ് പാക്കറ്റുകളിലുമായി ചെറുതാക്കി ചുരുട്ടി ഒളിപ്പിച്ചാണ് ഇയാൾ പണം കടത്താൻ ശ്രമിച്ചത്.
ദുബായ് വിമാനത്തിലെ യാത്രക്കാരനായിരുന്നു മുറാദ് ആലം.പിടിച്ചെടുത്ത കറൻസികളുടെ ചിത്രം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്









Discussion about this post