1991-ലെ പോസ്റ്റ് ഓഫീസ് ഉപരോധ കേസിൽ സിപിഎം നേതാവ് പി.ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി.ഏഴ് വർഷം തടവിന് ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. കേസിൽ തെളിവില്ലെന്നും പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
പെട്രോൾ വില വർദ്ധനവിനെതിരെ 1991 ഡിസംബറിൽ പി.ജയരാജൻ പോസ്റ്റോഫീസ് ഉപരോധിച്ചുവെന്നാണ് കേസ്.ശിക്ഷ പിന്നീട് സെഷൻസ് കോടതി ഒരു വർഷമായി കുറച്ചിരുന്നു.ഇത് ചോദ്യം ചെയ്തു ജയരാജൻ സമർപ്പിച്ച റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് അനിൽകുമാറിന്റെ വിധി.
Discussion about this post