കളമശ്ശേരിയിലെ നിർമ്മാണ നിരോധിത മേഖലയിൽ അനധികൃതമായി കെട്ടിടനിർമാണം നടത്തിയെന്ന് പരാതി. ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ആർച്ച് ഡയോസിസ് ഓഫ് വരാപ്പുഴയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം.
നിരോധിത മേഖലയിൽ കെട്ടിടം പണിയാനുള്ള പ്ലാന് എങ്ങനെ അംഗീകാരം ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും, അനധികൃതവും അംഗീകാരമില്ലാത്തതുമായ സിമ്മിംഗ് പൂൾ, പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ജീവാപായം ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്.കാക്കനാട് സ്വദേശിയായ വിവേക് കുമാറാണ് മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി കൊടുത്തിരിക്കുന്നത്.
Discussion about this post