ബ്രിട്ടീഷ് എംപി ഡൽഹി എബ്രഹാമിനെ വിസ നിഷേധിച്ച് തിരിച്ചയച്ചത് നന്നായെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി.”ഡെബ്ബി എബ്രഹാം വെറുമൊരു എംപി മാത്രമല്ല, പാക്കിസ്ഥാൻ സർക്കാരും ഐഎസ്ഐയുമായുള്ള അവരുടെ ബന്ധങ്ങൾ പലപ്പോഴും വാർത്തയായിട്ടുണ്ട്. പാകിസ്ഥാൻ അനുകൂല നീക്കങ്ങൾ എടുക്കുന്ന ഇവരെ പോലുള്ളവരെ തിരിച്ചു കയറ്റിവിട്ടത് വളരെ നന്നായി” എന്നാണ് അഭിഷേക് സിംഗ്‌വി പറഞ്ഞത്.
ഇന്ത്യയുടെ പരമാധികാരത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ തീർച്ചയായും പ്രതിരോധിക്കേണ്ടതാണെന്നും അഭിഷേക് സിംഗ്‌വി പറഞ്ഞു.ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയകശ്മീർ അനുകൂല നിലപാടുകൾക്ക് പേരുകേട്ട ബ്രിട്ടീഷ് എം.പി ഡെബ്ബി എബ്രഹാമിനെയും സഹായിയെയും ഇന്ത്യ തിരിച്ചയച്ചിരുന്നു.










Discussion about this post