കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതുജന മധ്യത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്നത് യുവമോര്‍ച്ച നേതാവ് സന്ദജീപ് വാര്യര്‍ ആണെന്നിരിക്കെ ഹൈബി ഈഡന്‍ എംഎല്‍എ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണെന്ന ആരോപണവുമായി മാധ്യമ പ്രവര്‍ത്തകന്‍. കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ വിഷയം പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്ന യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരെ ഒതുക്കാനാണ് മാദ്ധ്യമങ്ങളുടെ ശ്രമമെന്നും മാധ്യമപ്രവര്‍ത്തകന്‍ വായുജിത്ത് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സന്ദീപ് വാര്യരുടെ പേരു പോലും പരാമര്‍ശിക്കാതെ എറണാകുളം എം.പി ഹൈബി ഈഡനെ മുന്നില്‍ നിര്‍ത്തി ബിജെപിക്കാരന് ക്രെഡിറ്റ് കൊടുക്കാതെ നോക്കുകയാണ് മാദ്ധ്യമങ്ങളിലെ ഇടത് വലത് കുഴലൂത്തുകാരെന്നാണ് ആരോപണം.
ആഴ്ച്ചകള്‍ക്ക് മുന്‍പ് തന്നെ വിഷയം പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ച യുവമോര്‍ച്ച നേതാവ് അതിന്റെ ഓരോ തെളിവുകളും സമയാസമയങ്ങളില്‍ കൃത്യമായി പുറത്തുവിട്ടാണ് തട്ടിപ്പുകാരെ കുരുക്കിയത്. സൗജന്യമായി കൊച്ചി സ്റ്റേഡിയം പരിപാടിക്കുകയോഗിച്ചിട്ട് ഒരു നയാപൈസ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിട്ടില്ലെന്ന വിവരം മലയാളികള്‍ അറിഞ്ഞത് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും അതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളിലൂടെയും ആയിരുന്നു.പുറത്തു വിട്ടതും സന്ദീപ് തന്നെയാണ്. സന്ദീപിന്റെ പേജില്‍ നോക്കിയാല്‍ കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. വിഷയം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായതോടെയാണ് എങ്കില്‍ പിന്നെ ആ ഗര്‍ഭമേറ്റെടുത്തേക്കാം എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡനും രംഗത്തെത്തിയത്. സന്ദീപിന്റെ ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ മാദ്ധ്യമങ്ങള്‍ ആദ്യം വിമുഖത കാണിച്ചിരുന്നു. കാരണം മലയാള സിനിമയിലെ പ്രത്യേക ലോബിയുടെയും ഒപ്പം സര്‍ക്കാരിന്റെ സ്വന്തം സിനിമാപ്രവര്‍ത്തകരടങ്ങുന്ന ഗ്യാങ്ങിന്റെയും പിന്തുണയുള്ള ആഷിഖ് അബു ടീമിനെതിരെ എഴുതാന്‍ മാദ്ധ്യമങ്ങളിലെ ഐ.ഐ.ടി.യു ഐ.എന്‍.ടി.യു.സി ടീമിനു മടിയുണ്ടായിരുന്നു. ഒപ്പം ഒരു ബിജെപിക്കാരന് ക്രെഡിറ്റ് നല്‍കാനുള്ള ബുദ്ധിമുട്ടും ഇതിന്റെ കാരണമാണ്.
മാദ്ധ്യമങ്ങളെന്തോ ആകട്ടെ..കേരളത്തെ സംബന്ധിച്ച് അത് സാധാരണമാണ്. ബിജെപി വിരുദ്ധതയും നെറികേടും പച്ചക്കള്ളം പ്രചരിപ്പിക്കലും മുഖ മുദ്രയാണല്ലോ. പക്ഷേ എറണാകുളം എം.പി ആരാന്റെ ഗര്‍ഭമേറ്റെടുക്കാന്‍ ശ്രമിച്ചത് നാണക്കേടായിപ്പോയി.വൈക്കം മുഹമ്മദ് ബഷീര്‍ ഇപ്പോള്‍ കഥയെഴുതിയാല്‍ മമ്മൂഞ്ഞ് എന്നല്ല ഹൈബീഞ്ഞ് എന്നാകും പറയുകയെന്നും വായുജിത്ത് പരിഹസിക്കുന്നു.











Discussion about this post