ഇന്ത്യയും പാകിസ്ഥാനും ദീർഘകാലമായി നിലനിൽക്കുന്ന ഉപയകക്ഷി ബന്ധ പ്രശ്നങ്ങളെ വിമർശിച്ച് മുൻ ക്രിക്കറ്റ്താരം ഷോയിബ് അക്തർ.” ഇരുരാജ്യങ്ങൾക്കും പരസ്പരം ഉള്ളിയും തക്കാളിയും കച്ചവടം ചെയ്യാം,എന്നാൽ ക്രിക്കറ്റ് കളിക്കാൻ പാടില്ല. എന്തൊരു അവസ്ഥയാണ് ഇത്? ” എന്നാണ് മുൻ ഫാസ്റ്റ് ബൗളർ ചോദിച്ചത്.
ദീർഘകാലമായി ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറില്ല.അവസാന ഒ.ഡി.ഐ സീരീസ് മത്സരം നടന്നത് 2012-2013 ലാണ്. ആ മത്സരം തന്നെ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഭവിച്ചതായിരുന്നു.അവസാനമായി രണ്ട് രാഷ്ട്രങ്ങളും ഒരു ടെസ്റ്റ് മാച്ച് കളിച്ചത് 2007-ൽ ആണ്.ഒരുമിച്ച് ഡേവിസ് കളിക്കാം ഒരുമിച്ച് കബഡി കളിക്കാം, ക്രിക്കറ്റ് മാത്രം കളിക്കാതിരിക്കാൻ എന്തു തെറ്റാണ് ചെയ്തതെന്നും അക്തർ ചോദിച്ചു.
Discussion about this post