പാരീസിൽ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമ്മേളനത്തിൽ, കരിമ്പട്ടികയിൽ പെടുത്തിയ പാക്കിസ്ഥാന്റെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. പാകിസ്താൻ കരിമ്പട്ടികയിൽ തുടരുമോ അതിൽനിന്നും നീക്കം ചെയ്യപ്പെടണമോ എന്ന കാര്യമാണ് ഇന്ന് തീരുമാനിക്കപ്പെടുന്നത്.സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങളിൽ പാകിസ്ഥാൻ വളരെ പെട്ടെന്ന് പുരോഗതി പ്രാപിക്കുന്നുണ്ട് എന്നാണ് അറിവ്. മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഇനിയൊരു ആറുമാസം കൂടി പാകിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരും.
ആഗോള തീവ്രവാദത്തിനെതിരെയും കള്ളപ്പണം വെളുപ്പിക്കുന്നതിന് തടയിടാനുമായി ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമ്മേളനം ഒരാഴ്ച നീണ്ടു നിൽക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സാമ്പത്തിക വിദഗ്ധനായ ഹമ്മദ് അൻസാർ നയിക്കുന്ന സംഘം പാരീസിൽ എത്തിച്ചേർന്നിട്ടുണ്ട്.
Discussion about this post