പടിഞ്ഞാറൻ ജർമനിയിലെ ഹാനാവ് നഗരത്തിലെ ഹുക്ക ബാറുകളിൽ വെടിവെപ്പു നടത്തിയ അക്രമിയെന്നു സംശയിക്കുന്ന ആളെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് കാലത്താണ് പ്രതിയെന്നു കരുതുന്നയാൾ സ്വവസതിയിൽ മരിച്ചു കിടക്കുന്നതായി പോലീസ് കണ്ടെത്തിയത്. ഇയാളോടൊപ്പം മറ്റൊരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇയാളല്ലാതെ കൂടുതൽ പ്രതികളില്ലെന്നാണ് പോലീസ് നിഗമനം.കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.
ഇന്നലെ രാത്രിയോടെയാണ് ഫ്രാങ്ക്ഫർട്ടിനു സമീപമുള്ള ഹാനാവ് നഗരത്തിലെ രണ്ട് ഹുക്ക ബാറുകളിൽ അജ്ഞാതർ വെടിയുതിർത്തതിനു ശേഷം കടന്നുകളഞ്ഞത്. ആക്രമണത്തിൽ 9 പേർ മരിച്ചു.
Discussion about this post