അമേരിക്കൻ പ്രസിഡണ്ടിനെ സ്വീകരിക്കാനൊരുങ്ങി ആഗ്ര നഗരം. ഫെബ്രുവരി 24-ന് ആഗ്രയിൽ എത്തുന്ന ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കുക ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥാണ്. സർക്കാരിന്റെ ഔദ്യോഗിക വക്താക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഖേരിയ എയർപോർട്ട് മുതൽ താജ്മഹൽ വരെയുള്ള വീഥികളിൽ അമേരിക്കൻ പതാകയും നമസ്തേ ട്രംപ് എന്നാലേഖനം ചെയ്ത ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങളും വഴി നീളെ പതിച്ചിരിക്കുകയാണ്.യോഗിയുടെ കൂടെ ആഗ്ര മേയറായ നവീൻ.കെ. ജയിനും അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനുണ്ടാവും.ട്രംപ് സകുടുംബം താജ്മഹൽ സന്ദർശിക്കുന്ന വേളയിൽ ഇവർ അദ്ദേഹത്തെ അനുഗമിക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രസിഡണ്ടിന്റെ ബഹുമാനാർത്ഥം വെള്ളി കൊണ്ട് ഉണ്ടാക്കിയ ഒരു ചാവി ഡൊണാൾഡ് ട്രംപിന് സമർപ്പിക്കും.
ട്രംപിന്റെ സന്ദർശന വേളയിൽ സുരക്ഷാ മുൻകരുതലെന്ന നിലയ്ക്ക് ഫെബ്രുവരി 24-ന് ഉച്ച മുതൽ താജ്മഹൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കില്ല.
Discussion about this post