വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം. 10 വിക്കറ്റിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് ലീഡായ 183 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നേടാനായത് 191 റണ്‍സ് ആണ്. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് വിജയത്തിലേക്ക് ആവശ്യമായ 9 റണ്‍സ് 1.4 ഓവറില്‍ അടിച്ചെടുത്തു.
പേസ് ബൗളിങിനെ തുണച്ച പിച്ചില്‍ കിവീസ് പേസര്‍മാരായ ടിം സൗത്തിയും ട്രന്റ് ബോള്‍ട്ടും കസറിയപ്പോൾ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പൊരുതാന്‍പോലുമാകാതെ കീഴടങ്ങുകയായിരുന്നു. നാലിന് 144 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 47 റണ്‍സ് കൂടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.
അജിങ്ക്യ രഹാനെ(29), ഹനുമ വിഹാരി (15), റിഷഭ് പന്ത് (25), അശ്വിന്‍ (4), ഇശാന്ത് ശര്‍മ (12), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് സ്കോര്‍. രണ്ടാം ഇന്നിങ്സില്‍ അഞ്ചും ആദ്യ ഇന്നിങ്സില്‍ നാലുമടക്കം ഒമ്ബത് വിക്കറ്റുകള്‍ പിഴുത ടിം സൗത്തിയാണ് മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായത്.
രണ്ടുമത്സര പരമ്പരയിലെ അവസാന ടെസ്റ്റ് ശനിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കും. സ്കോര്‍ ഇന്ത്യ-165, 191& ന്യൂസിലണ്ട്- 348, വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത്.
Discussion about this post