ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും അമേരിക്കയും സമാനമായ ഒരുപാട് ആശയങ്ങളെ പിൻതുണയ്ക്കുന്നവരാണെന്ന് നരേന്ദ്രമോദി പറഞ്ഞു.അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമ സ്വാതന്ത്ര്യത്തെ ഉയർത്തി പിടിക്കുമ്പോൾ, ഇന്ത്യയിലെ പട്ടേൽ ഏകതാ പ്രതിമ പരമമായ ഐക്യത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും മോദി വെളിപ്പെടുത്തി. വ്യവസായങ്ങളും, അവസരങ്ങളും,വെല്ലുവിളികളും, പ്രതീക്ഷകളും ഒരുപോലെ പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടൊപ്പം ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തിൽ, നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവും പകലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന നരേന്ദ്രമോദിയെ, പകരം വെക്കാനില്ലാത്ത നേതാവാണെന്നാണ് അമേരിക്കൻ പ്രസിഡണ്ട് വിശേഷിപ്പിച്ചത്.










