പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമര മായി ബന്ധപ്പെട്ടുള്ള സംഘർഷത്തിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ മരണം അഞ്ചായി. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
സി.എ.എയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള പ്രക്ഷോഭത്തിന് ഇടയ്ക്കുണ്ടായ കല്ലേറിൽ, ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിളായ രത്തൻ ലാലാണ് മരിച്ചത് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡി.സി.പി റാങ്കിലുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. സംഘർഷത്തിന് പശ്ചാതലത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post