മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫാ ഫിറോസ് എന്നിവർ കോടതിയിൽ ഹാജരായില്ല.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് ഹാജരാകണമെന്ന് രണ്ടുപേർക്കും നിർദ്ദേശം കൊടുത്തിരുന്നുവെങ്കിലും, ഇരുവരും അഭിഭാഷകർ മുഖേന അവധി അപേക്ഷ നൽകി.അതേസമയം,പോലീസിന്റെ വാദത്തിന് ബലം നൽകുന്നതാണ് ഫോറൻസിക് കണ്ടെത്തലെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.ഡ്രൈവറുടെ സീറ്റിൽ ഇരുന്നതും വാഹനം ഓടിച്ചിരുന്നതും ശ്രീറാം തന്നെയാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. മാത്രമല്ല, ഇയാളുടെ പരിക്കുകൾ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആൾക്കു പറ്റുന്ന തരം പരിക്കുകളാണെന്നും ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post