സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് ഒരേസമയം എച്ച്1എൻ1 ബാധിച്ചു.ആർ.ഭാനുമതി, എം.സന്താനഗൗഡർ, ഇന്ദിര ബാനർജി, സഞ്ജീവ് ഖന്ന, എസ്.അബ്ദുൽ നസീർ, എ.എസ് ബൊപ്പണ്ണ എന്നിവർക്കാണ് എച്ച്1എൻ1 പനി ബാധിച്ചിട്ടുള്ളത്.
സന്ദർഭത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുപ്രീംകോടതി ജീവനക്കാർക്കും മറ്റ് അഭിഭാഷകർക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി തീരുമാനമായിട്ടുണ്ട്.ഇന്നു നടന്ന കോടതി നടപടികളിൽ, ജസ്റ്റിസ് സഞ്ജീവ് ഖന്ന മാസ്ക് ധരിച്ചാണ് പങ്കെടുത്തത്.ഇതേത്തുടർന്ന്, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ തുടർ നടപടികൾ തീരുമാനിക്കാൻ ഒരു അടിയന്തരയോഗം ചേരുന്നുണ്ട്. ഡൽഹിയിലെ കൂടാതെ, ബംഗളൂരുവിലും കാശ്മീരിലും എച്ച്1 എൻ1 പടരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Discussion about this post