ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളിലും കലാപങ്ങളിലും ആശങ്കയറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ഉച്ചയോടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കലാപകാരികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭയപ്പാടോടെയാണ് ഡൽഹി നഗരത്തിലുള്ളവർ ജീവിക്കുന്നതെന്നും, ഡൽഹി നിവാസികളായ നിരവധി മലയാളികൾ തന്നെ വിളിച്ച് സംഭവത്തിൽ പ്രതിഷേധം അറിയിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.
Discussion about this post