ആം ആദ്മി മുനിസിപ്പൽ കൗൺസിലർ താഹിർ ഹുസൈന്റെ വീടിന്റെ ടെറസിനു മുകളിൽ പെട്രോൾ ബോംബുകളും ആസിഡ് നിറച്ച പാക്കറ്റുകളും കണ്ടെത്തി. ഡസൻ കണക്കിന് ആസിഡിന്റെയും പെട്രോൾ പാക്കറ്റുകളുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപങ്ങളുടെ സൂത്രധാരൻ എന്നു പരക്കെ ആരോപണമുയർന്നിട്ടുള്ള താഹിർ ഹുസൈന്റെ വീടിനു മുകളിൽ നിന്നും കലാപകാരികൾ കല്ലുകൾ താഴേക്ക് വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം.
ഇതിനിടെ, കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെയും മറ്റു രണ്ടുപേരെയും, താഹിർ ഹുസൈന്റെ വീടിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതായി കണ്ടു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. സംഘത്തിന്റെ കുടുംബാംഗങ്ങൾ താഹിറിനെതിരെ മൊഴി നൽകിയിട്ടുണ്ട്.
Discussion about this post