ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടത്താൻ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഭീകരാക്രമണത്തിൽ ചാവേർ ആയ ആദിൽ അഹമ്മദ് ദറിനെ സഹായിച്ച ഷക്കീർ ബഷീർ മാഗ്രെ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ജമ്മു കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ ഓവർ ഗ്രൗണ്ട് വർക്കാറാണ് ഷക്കീർ ബഷീർ. ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ വെള്ളിയാഴ്ച ഹാജരായ ഷക്കീറിനെ, ചോദ്യം ചെയ്യലിന് വേണ്ടി കോടതി പതിനഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടു.2019-ൽ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ മരിച്ച കേസിലെ ആദ്യ അറസ്റ്റാണിത്.
Discussion about this post