കൊല്ലത്തെ പുഴയിൽ വീണുമരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരിയെ ദേവനന്ദയുടെ മരണം അസ്വാഭാവികമാണെന്ന് മാതാപിതാക്കൾ. “നിമിഷനേരം കൊണ്ട് കുട്ടിയെ കാണാതായത്, തട്ടിക്കൊണ്ടു പോയതാണ് എന്നോട് പറയാതെ അവൾ എങ്ങും പോവില്ല” എന്നാണ് കുട്ടിയുടെ അമ്മ ധന്യ തറപ്പിച്ചു പറയുന്നത്.
“ശാസിച്ചാലും അവൾ പിണങ്ങി ഇരിക്കില്ല, അവൾ ഇതുവരെ ആറിനപ്പുറത്തുള്ള ക്ഷേത്രത്തിൽ പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്പ് അവൾ കണ്ടിട്ട് പോലുമില്ല” എന്ന് പറഞ്ഞ് ധന്യ തന്റെ ഒരു ഷാളും കാണാതായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും, സത്യസന്ധമായ അന്വേഷണം വേണമെന്നും ദേവനന്ദ അച്ഛൻ പ്രദീപ് വ്യക്തമാക്കി.
Discussion about this post