ബാഗ്ദാദ്: ഐഎസിന്റെ ക്രൂരത വീണ്ടും. ഇറാഖില്‍ 300 പേരെ ഐഎസ് ഭീകരര്‍ വധിച്ചു. ഇറാഖിലെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും. കൊല്ലപ്പെട്ടവരില്‍ 50 പേര് സ്ത്രീകളാണ്. കഴുത്തറുത്തും വെടിവച്ചുമായിരുന്നു കൊല.മൊസൂളിലെ സൈനികക്യാംപില്‍ വച്ചായിരുന്നു കൂട്ടകൊല.
തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ജോലി ചെയ്യുന്നവരാണ് മരിച്ചവില്‍ ഭുരിഭാഗവും. ജനാധിപത്യ സംവിധാനം ഇസ്ലാമിന് എതിരാണെന്ന വാദമായുര്ത്തിയാണ് ഐഎസ് ക്രൂരത. ഐഎസ് ഭീകരര്‍ നിരവധി സാധാരണക്കാരെ കഴുത്തറുത്തുകൊന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
ഇറാഖിന്റെ ഉത്തര പ്രവിശ്യയായ നിനവെയില്‍ രണ്ടായിരത്തിലേറെ പേരെ കഴിഞ്ഞ ആറ് മാസമത്തിനിടെ ഐഎസ് വധിച്ചതായി പ്രതിരോധ മന്ത്രി ഖാലിദ് അല്‍ ഒബെയ്ദി അറിയിച്ചു. തങ്ങളോടു സഹകരിക്കാത്തവരെ തിരഞ്ഞു പിടിച്ചു വധിക്കുകയാണ് ഐഎസ്.
Discussion about this post