സി.എ.ജി പുറത്തു വിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ലോകനാഥ് ബെഹ്റയെ സ്ഥലം മാറ്റില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വില്ലകൾ പണിതതിൽ തെറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡിജിപിയുടെ നടപടികളെല്ലാം സുതാര്യമാണെന്നും വ്യക്തമാക്കി.
കെൽട്രോണിന് പിഴവ് സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും, പോലീസിൽ പർച്ചേസ് മാനദണ്ഡങ്ങൾ അവലംബിക്കുമെന്നും പിണറായി വിജയൻ വെളിപ്പെടുത്തി. കേന്ദ്രവിഹിതം വൈകിയതിനാലാണ് ക്വാർട്ടേഴ്സിനുള്ള തുക വകമാറ്റി ചെലവഴിച്ചത്. സമർപ്പിക്കുന്നതിനു മുൻപ് സിഎജി റിപ്പോർട്ട് ചോർന്നത് എങ്ങനെയാണ് എന്ന് ചോദിച്ച മുഖ്യമന്ത്രി, അതൊരു ആരോഗ്യകരമായ കീഴ് വഴക്കമല്ലെന്നും ആരോപിച്ചു.
Discussion about this post