ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കും. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം.
മൂന്നു ദശാബ്ദങ്ങൾക്കിടയിൽ തലസ്ഥാനം കണ്ട ഏറ്റവും വലിയ കലാപമാണ് ഡൽഹിയിൽ നടന്നിരിക്കുന്നത്. കലാപബാധിതരുടെ പുനരധിവാസവും അക്രമിക്കപ്പെട്ടവരുടെ ചികിത്സയും നഷ്ടപരിഹാരങ്ങളും സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെയും ഡൽഹി പോലീസ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെയും കൊലപാതകങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവമായി തന്നെയാണ് എടുത്തിരിക്കുന്നത്. 500-ലധികം പേരെ കലാപവുമായി ബന്ധപ്പെട്ട് സർക്കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post