കഴിഞ്ഞവർഷം ഫെബ്രുവരി 14ന് നടന്ന പുൽവാമയിലെ ഭീകരാക്രമണം, യഥാർത്ഥത്തിൽ ഒരാഴ്ച മുമ്പ് നടത്താനാണ് പദ്ധതിയിട്ടതെന്ന് പിടിയിലായ ഭീകരന്റെ വെളിപ്പെടുത്തൽ.
ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ ഷക്കീർ മാഗ്രെയെന്ന തീവ്രവാദിയാണ് ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ചാവേറായ ആദിൽ, വാഹനമോടിച്ചു പോകവേ ഭീകരാക്രമണം നടന്ന സ്ഥലത്തിന് അര കിലോമീറ്റർ മുമ്പ് ഇറങ്ങുകയായിരുന്നു പദ്ധതിയുടെ അവസാന ഘട്ടം വരെ പങ്കെടുത്ത ഷക്കീർ. കാലാവസ്ഥ മൂലം സി.ആർ.പി.എഫ് വാഹനങ്ങൾ യാത്ര മാറ്റി വെച്ചതാണ് കാരണമെന്ന് പറഞ്ഞ ഷക്കീർ, സ്ഫോടക വസ്തുക്കൾ സംഘടിപ്പിക്കുകയും, അവ നിറച്ച വാഹനവും തയ്യാറാക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയിൽ നിന്നും സൈനികരുടെ വാഹനവ്യൂഹം യാത്ര രണ്ടാമത്തെ ആഴ്ചയ്ക്കു മാറ്റി വെച്ചതോടെ,ഭീകരാക്രമണ പദ്ധതിയും മാറ്റിവയ്ക്കുകയായിരുന്നുവെന്ന് ഷക്കീർ പറഞ്ഞു.
Discussion about this post