ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍ ബിജെപി നേതാവാണ്, എംപിയാണ്. ഡല്‍ഹിയില്‍ കേന്ദ്രഭരണത്തില്‍ നല്ല വ്യക്തിബന്ധങ്ങളും പിടിയുമുള്ളയാള്‍. എന്നിട്ടും ഏഷ്യാനെറ്റിന് എങ്ങനെ വിലക്കു വന്നുവെന്നാണ് ഉയര്‍ന്ന ചോദ്യം. ഡല്‍ഹി കലാപം ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്ത രീതി മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ലെന്നും, വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണെന്നും നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. കലാപം റിപ്പോര്‍ട്ടിംഗ് തുടങ്ങിയത് മുതല്‍ രാജീവ് ചന്ദ്രശേഖറെ ഇക്കാര്യം ചില കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ ജമാ അത്തെ ഇസ്ലാമി ചാനല്‍ മീഡിയ വണ്‍ റിപ്പോര്‍ട്ടിംഗിന് കിടപിടിക്കുന്ന രീതിയില്‍ ഏകപക്ഷീയമായ റിപ്പോര്‍ട്ടിംഗുമായി ചാനല്‍ മുന്നോട്ട് പോവുകയായിരുന്നു.
ഡല്‍ഹി കറശ്‌പോണ്ടന്റ് സുനിലിന്റെ ലൈവുകള്‍ ഒരു വിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലും മറു വിഭാഗത്തെ വെള്ള പൂശുന്ന തരത്തിലുമാണെന്ന ആക്ഷേപം ഏഷ്യാനെറ്റ് മാനേജ്‌മെന്റിന്റെയും, വാര്‍ത്ത രംഗം കൈകാര്യം ചെയ്യുന്നവരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ അത് തുടരാനുള്ള മൗനാനുവാദമാണ് വാര്‍ത്താ നിയന്ത്രിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സൂചന. പരാതി ഉയര്‍ന്നതിന് പിന്നാലെ സുനില്‍ ചെയ്ത് അവലോകന സ്‌റ്റോറികളിലും മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചു. പോലിസുകാരനെ കലാപകാരികള്‍ കൊലപ്പെടുത്തിയിട്ടും, ഐബി ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തിയിട്ടും, ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ആക്രമിക്കുന്ന എന്ന രീതിയിലാണ് സ്റ്റോറികള്‍ തയ്യാറാക്കപ്പെട്ടത്. പാല് വാങ്ങാന്‍ പോയ സഹോദരന്‍ പോലിസ് വെടിവെപ്പില്‍ മരിച്ചുവെന്ന സഹോദരങ്ങളുടെ വെളിപ്പെടുത്തല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെടിവച്ചു കൊന്നു എന്ന ഇന്‍ട്രോ നല്‍കിയാണ് ഏഷ്യാനെറ്റ് അവതരിപ്പിച്ചത്.
ഏഷ്യാനെറ്റിനെതിരെ ആയിരക്കണക്കിന് പരാതികള്‍ ലഭിക്കുന്ന വിവരം മാനേജ്‌മെന്റ് അറിഞ്ഞിട്ടും, ചാനല്‍ സംഘം അവരുടേ നിലപാടുമായി മുന്നോട്ട് പോയി. ഇതോടെ ചാനലിന് വിലക്ക് എന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍. മാനേജ്‌മെന്റ് പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല ചാനലിനെ ഇടത് ജീവനക്കാരുടെ സംഘമെന്ന പഴിയാണ് ഇപ്പോള്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ഉയരുന്നത്. ചാനല്‍ ഇടത്-ജിഹാദി അനുകൂലികള്‍ കയ്യടക്കി കഴിഞ്ഞുവെന്നാണ് ബിജെപി അനുകൂലികള്‍ പറയുന്നത്.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മാനേജ്‌മെന്റ് ‘ജീവനക്കാര്‍ ബി ജെ പിയുമായി നല്ല ബന്ധമാണ്. എന്നാല്‍ എസ് എഫ് ഐ നേതാക്കളായിരുന മാദ്ധ്യമപ്രവര്‍ത്തകരാണ് ഏകപക്ഷിയമായ വാര്‍ത്തകള്‍ നല്കിയത് എന്നാണ് ഇവരുടെ വിലയിരുത്തല്‍. പല തവണ മുന്നറിയിപ്പു നല്കിയിട്ടും മാദ്ധ്യമപ്രവര്‍ത്തകര്‍ അനുസരിച്ചില്ലെന്നും സൂചനയുണ്ട്. മോദി വിരുദ്ധഥ കൊണ്ട് ബിജെപി കേന്ദ്രങ്ങളില്‍ കുപ്രസിദ്ധമാണ് ഏഷ്യാനെറ്റ് ചാനല്‍. എന്നാല്‍ കലാപബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റും ഇത്ര ഏകപക്ഷീയമായ രീതിയില്‍ റിപ്പോര്‍ട്ടിംഗ് ഉണ്ടാകുമെന്ന മുന്‍ധാരണ ആര്‍ക്കുമുണ്ടായിരുന്നില്ല.
വലിയ തുക പിഴയടച്ച് മാപ്പ് എഴുതി നല്‍കിയാണ് ഏഷ്യാനെറ്റ് 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് ആറ് മണിക്കൂറിന് ശേഷം പിന്‍വലിപ്പിച്ചത്. നേരത്തെ വാര്‍ത്താമന്ത്രാലയത്തിന്റെ നോട്ടിസിന് ചാനല്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിറകെ പൊടുന്നനെ ചാനല്‍ സംപ്രേഷണം വിലക്കുകയായിരുന്നു. ഇത് മാനേജ്‌മെന്റ് എഡിറ്റോറിയല്‍ തലത്തില്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു.












Discussion about this post