വനിതാ ദിനത്തില്‍ പ്രിയങ്കാ ഗാന്ധിയെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. വനിതാ ദിനത്തില്‍ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച വാര്‍ത്ത റാണാ കപൂര്‍ പ്രിയങ്ക വദ്രയുടെ ചിത്രം രണ്ട് കോടി രൂപ നല്‍കി വാങ്ങിയതെന്നാണ് സന്ദീപ് വാര്യരുടെ പരിഹാസം.
തട്ടിപ്പ് കേസില്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിറകെയാണ് പ്രിയങ്കയുടെ ചിത്രം റാണാ രണ്ട് കോടി രൂപ നല്‍കി വാങ്ങിയെന്ന വാര്‍ത്ത പഉറത്ത് വന്നത്. അറിയപ്പെടുന്ന ചിത്രകാരിയൊന്നുമല്ല പ്രിയങ്ക എന്നിട്ടും രണ്ട് കോടിയ്ക്ക് ചിത്രം വാങ്ങിയതില്‍ വലിയ അഴിമതിയുണ്ടെന്നാണ് വിമര്‍ശനം.
റാണ കപൂര്‍ പ്രിയങ്കയുടെ പെയിന്റിംഗ് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതില്‍ അഴിമതിയൊന്നും ഇല്ലെന്നാണ് അവരുടെ ന്യായീകരണം.
സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
പ്രിയങ്കാ വാദ്ര വരച്ച ചിത്രം യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ രണ്ടുകോടി കൊടുത്തു വാങ്ങിയത്രെ. ഈ വനിതാ ദിനത്തില്‍ എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച വാര്‍ത്ത.
https://www.facebook.com/Sandeepvarierbjp/posts/3602116996496707
Discussion about this post