മുൻ കേന്ദ്ര നിയമമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ എച്ച്.ആർ ഭരദ്വാജ് അന്തരിച്ചു. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം.
ഹൃദയാഘാതമായിരുന്നു മരണകാരണം.എച്ച്.ആർ ഭരദ്വാജ്, ഇന്ദിരാഗാന്ധി നയിച്ചിരുന്ന സർക്കാരിൽ നിയമമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പി വി നരസിംഹ റാവു, മൻമോഹൻ സിംഗ് എന്നിവർ നയിച്ചിരുന്ന മന്ത്രിസഭയിലും ഇദ്ദേഹം ഉണ്ടായിരുന്നു. 2012 2013 കാലഘട്ടത്തിൽ കേരളത്തിലെ ആക്ടിംഗ് ഗവർണർ പദവിയും ഭരദ്വാജ് വഹിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിംഗ് ഗവർണർ എച്ച്.ആർ ഭരദ്വാജാണ്.









Discussion about this post