കൊച്ചി: എറണാകുളത്ത് മൂന്നുവയസ്സുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റിലിയില്‍ നിന്നും എത്തിയതാണ് കുട്ടി. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അവിടെ നിന്നും രക്ത സാമ്പിളെടുത്ത് പരിശോധന നടത്തിയതിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷിതാക്കളുടെയും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ആറായി.
ഏഴാം തീയതി രാവിലെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇറ്റലിയില്‍ നിന്ന് ദുബായിലെത്തി, അവിടെ നിന്ന് ദുബായ് കൊച്ചി ഇ കെ 503 വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുകയായികരുന്നു.
വിമാനത്താവളത്തിലെ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് പരിശോധനയില്‍ കുട്ടിക്ക് പനിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയും ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരായിരുന്നു. കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
Discussion about this post