ഇന്ത്യയ്ക്ക് മുസ്ലീങ്ങളോടുള്ള സമീപനം ആകെ മാറിയെന്ന് ഇറാൻ പാർലമെന്റ് അംഗം.ഇന്ത്യയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് ഇറാൻ ദേശീയസുരക്ഷാ, വിദേശ നയരൂപീകരണ കമ്മീഷൻ വക്താവ് നഖാവി ഹൊസ്സെനി കുറ്റപ്പെടുത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിന് ശേഷമാണ് മുസ്ലിങ്ങളോടുള്ള മനോഭാവത്തിൽ ഇന്ത്യയ്ക്ക് കാര്യമായ മാറ്റം സംഭവിച്ചതെന്നും നഖാവി പറഞ്ഞു. ഇന്ത്യൻ സർക്കാർ അമേരിക്കയുടെ ഇഷ്ടം സമ്പാദിക്കാനുള്ള ശ്രമത്തിലാണെന്നും നഖാവി ആരോപിച്ചു.
ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയും ഈയടുത്ത് രംഗത്തു വന്നിരുന്നു.ഇന്ത്യയെ ഇസ്ലാമിക ലോകത്തു നിന്നും ഒറ്റപ്പെടുത്തിക്കളയുമെന്നും ആയത്തുള്ള ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post