മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. ആലുവയിലുള്ള വീട്ടിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. രാവിലെ വരെ മുന്‍ മന്ത്രി ഇവിടെ ഉണ്ടായിരുന്നു. രാവിലെ എറണാകുളത്തേക്ക് പോയി എന്നാണ് വിവരം. മുവാറ്റുപുഴ മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് പരിശോധന
മൂന്ന് വട്ടം വിജിലന്‍സ് പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പരിശോധന. മന്ത്രി സഭ തീരുമാനമാണ് താന്‍ നടപ്പാക്കിയതെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മൊഴി. ഇത് വിജിലന്‍സ് മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നാണ് ഇപ്പോഴത്തെ റെയ്ഡ് സൂചിപ്പിക്കുന്നത്. വി.കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് നടക്കുമോ എന്ന് ഇനിയും വ്യക്തമല്ല.
Discussion about this post