രാജ്യത്ത് കോവിഡ്-19 ഭീതി വർധിക്കുന്നു.കോവിഡ് 19 ബാധയുടെ ലക്ഷണങ്ങളുമായി ഇറാനിൽ നിന്നെത്തിയ ലഡാക്ക് സ്വദേശി മരിച്ചു.
ശനിയാഴ്ച രാത്രിയാണ് രോഗലക്ഷണങ്ങൾ അധികമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.76 വയസ്സുള്ള ജമ്മു കശ്മീരിലെ ലഡാക്ക് സ്വദേശിയായ മുൻ പോലീസുകാരനാണ് മരിച്ചത്. അടുത്തിടെ ഇറാനിലേക്ക് സന്ദർശനം നടത്തിയിരുന്ന ഇദ്ദേഹം സഞ്ചരിച്ച അതേ വിമാനത്തിലെ രണ്ടു യാത്രക്കാർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിരുന്നു.മരണത്തെ തുടർന്ന്, ഇയാളുടെ കുടുംബാംഗങ്ങളെയും അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പരിശോധനാഫലം വന്നതിനു ശേഷം മാത്രമേ മരണകാരണം കോവിഡ്-19 ആണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
Discussion about this post