രണ്ടുകോടി രൂപയ്ക്ക് പെയിന്റിങ് വാങ്ങിയതിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യെസ് ബാങ്ക് ഉടമ റാണ കപൂറിന് അയച്ച കത്ത് പുറത്ത്.
പ്രിയങ്ക ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ ചിത്രമാണ് റാണ കപൂർ രണ്ടുകോടി രൂപയ്ക്ക് വാങ്ങിയത്. 1985 എം എഫ് ഹുസൈൻ, താൻ വരച്ച ചിത്രം കോൺഗ്രസ് പാർട്ടിയുടെ ഒരു ആഘോഷത്തിൽ വച്ച് രാജീവ് ഗാന്ധിക്ക് സമ്മാനിക്കുകയായിരുന്നു. രണ്ടു കോടി രൂപയുടെ ചെക്ക് കിട്ടിയെന്നും പ്രിയങ്ക കത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
യെസ് ബാങ്ക് ഉടമ റാണ കപൂറും രണ്ടു പെൺമക്കളും ചേർന്നു നടത്തിയ 600 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിച്ചുവരികയാണ്.
Discussion about this post