ഒട്ടാവ: കാനഡയിലും കൊറോണ പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 71 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊളബിയയിലെ ലിന് വാലി കെയര്‍ സെന്ററിലുള്ള വ്യക്തിയാണ് മരണപ്പെട്ടത്.
അതേസമയം അമേരിക്കയില്‍ മരണസംഖ്യ 22 ആയി. 539പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡി.സി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഒറോഗോണ് എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 109 രാജ്യങ്ങളിലായി ഇതുവരെ 3,884 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 111,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post