കാലാവധി 2036 വരെ : വ്ലാഡിമിർ പുടിന് പ്രസിഡന്റാകാനുള്ള ബിൽ അംഗീകരിച്ച് റഷ്യൻ പാർലമെന്റ്
വ്ലാഡിമിർ പുടിന് വീണ്ടും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനും ജയിക്കാനുമുള്ള ബിൽ റഷ്യൻ പാർലമെന്റ് പാസാക്കി.
നിലവിലുള്ള ഭരണഘടന വ്യവസ്ഥ പ്രകാരം 2024-ൽ പുടിൻ അധികാരമൊഴിയേണ്ടി വരും.എന്നാൽ, റഷ്യ അഭിമുഖീകരിക്കുന്ന സങ്കീർണമായ അവസ്ഥയിൽ കാലപരിധി നോക്കിയിട്ട് കാര്യമില്ലെന്ന പുടിന്റെ വാദഗതി പ്രകാരമാണ് റഷ്യൻ പാർലമെന്റ് ഭരണഘടനയിൽ ഭേദഗതി വരുത്തുന്നത്. എക്കാലത്തും ശക്തമായ പിന്തുണ നൽകുന്ന റഷ്യയിലെ ജനത തന്നെയാണ് പുടിന്റെ ഏറ്റവും വലിയ കരുത്ത്.
67 വയസ്സുള്ള മുൻ കെ ജി.ബി ഓഫീസറായ പുടിൻ, റഷ്യ കണ്ടതിൽ ഏറ്റവും കരുത്തരായ ഭരണാധികാരികളിലൊരാളാണ്.ഭരണഘടന അനുവദിക്കുന്ന നാലാം തവണ ഭരിക്കാനുള്ള കാലാവധിയും 2024-ൽ അവസാനിക്കേണ്ട സമയത്ത്, ഈ ഭരണഘടനാ ഭേദഗതി പ്രകാരം ഫലത്തിൽ, പുടിന് 2036 വരെ അധികാരത്തിൽ തുടരാൻ സാധിക്കും.
Discussion about this post