ഇറ്റലിയിൽ കൊറോണ മരണം വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇറ്റലിയിൽ 189 പേർ മരിച്ചു. ഇതോടെ ഇതുവരെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1016 ആയി.
രാജ്യത്താകമാനം വൈറസ് ബാധിച്ചവരുടെ എണ്ണം 12, 462-ൽ നിന്നും 15,113 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിൽ 21.7 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറ്റലിയുടെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകളാണിത്.
ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിന് അകത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പരിപൂർണ്ണമായി നിർത്തലാക്കിയിരുന്നു.
Discussion about this post