ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ അച്ഛനെ കൊന്ന കേസിൽ കുൽദീപ് സിംഗ് സെൻഗാറിന് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ഗുരുവിനോടൊപ്പം ഉള്ള മറ്റ് ഏഴ് പ്രതികൾക്കും ഇതേ ശിക്ഷയാണ് ലഭിച്ചത്.
കുൽദീപും,സഹോദരൻ അതുൽ സെൻഗാറും പത്തു ലക്ഷം രൂപ വീതം പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2018 ഏപ്രിലിലാണ് ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ, മക്ഗി പോലീസ് സ്റ്റേഷനിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെടുന്നത്. കുൽദീപ് പോലീസുകാരോട് ഈ സമയം ഫോണിൽ സംസാരിച്ചിരുന്നതിന് തെളിവുകളുണ്ട്. കുൽദീപ് സിംഗിനൊപ്പം രണ്ടു പോലീസുകാർ കൂടി കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
Discussion about this post