ഒമാനിലേക്ക് വിദേശികളെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനമെടുത്ത് സർക്കാർ. കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് എതിരെയുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഒമാൻ സർക്കാർ ഈ തീരുമാനമെടുത്തത്. വിദേശികൾക്ക് യാത്രാവിലക്ക് ഉണ്ടെങ്കിലും, ജിസിസി പൗരന്മാർക്ക് ഈ വിലക്ക് ബാധകമാവില്ല. ചൊവ്വാഴ്ച മുതൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വരും. അതേസമയം, വിവാഹ പരിപാടികൾ, വിനോദ പരിപാടികൾ എന്നിങ്ങനെ ആൾക്കാർ ഒത്തുകൂടുന്ന പരിപാടികളെല്ലാം ഒമാനിൽ നിരോധിച്ചു. ഖബറടക്കത്തിന് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post