കൊറോണ വൈറസ് ബാധ തടയാനുള്ള നടപടികൾ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഗുരുതരമായ വൈറസ് ബാധ തടയാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികൾ അക്കമിട്ട് നിരത്തിയിട്ടുണ്ട് മുഖ്യമന്ത്രിയുടെ കത്തിൽ. സാഹചര്യങ്ങൾക്കനുസരിച്ച് പ്രതിരോധ നടപടികൾ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.വൈറസ് പടർന്നുപിടിക്കുന്നത് തടയാനുള്ള മാർഗം നിർദേശങ്ങളും നടപടികളിലെ തിരുത്തലുകളുമായി ചെന്നിത്തല നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ ഈ കത്ത്.
ആരോഗ്യമേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം, അവരുടെ അഭിപ്രായങ്ങളും തിരുത്തലുകളും നിർദ്ദേശങ്ങളും, നിലവിലെ പ്രതിരോധ നടപടികളിൽ വരുത്തേണ്ട മാറ്റങ്ങളുമെല്ലാം അടങ്ങിയതായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച റിപ്പോർട്ട്.
Discussion about this post