ഉത്തർപ്രദേശിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ രണ്ടു പേരെ വെടിവെച്ചു കൊന്ന കുറ്റത്തിന് ഉത്തർപ്രദേശ് നിയമസഭാംഗം സഹോദരനും അറസ്റ്റിൽ.
ഞായറാഴ്ച ഉച്ചയോടെ, ഉത്തർ പ്രദേശിലെ നാരായൺപൂരിനു സമീപം ഔരയ്യയിലാണ് സംഭവം.സമാജ് വാദി പാർട്ടിയുടെ നിയമസഭംഗമായ കമലേഷ് പഥക്, സഹോദരനായ സന്തോഷ് പഥക് എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.തുടർന്ന് നടന്ന പോരാട്ടത്തിനിടെ കലിപൂണ്ട സന്തോഷ് തോക്കു വലിച്ചെടുത്ത് ആൾക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.വെടിയേറ്റ രണ്ടു പേർ മരിച്ചുവെന്നും സന്തോഷിനെ സംഭവസ്ഥലത്തു വെച്ചു തന്നെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post