യെസ് ബാങ്ക് എല്ലാ സേവനങ്ങളും പുനരാരംഭിക്കുന്നു. മാർച്ച് 16 തിങ്കളാഴ്ച, വൈകുന്നേരം 6 മണി മുതൽ ബാങ്കിന്റെ എല്ലാ സേവനങ്ങളും പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മൊബൈൽ, നെറ്റ് ബാങ്കിംഗ് മുതലായ ഡിജിറ്റൽ സംവിധാനങ്ങളെല്ലാം തന്നെ പരിപൂർണ്ണമായും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
യെസ് ബാങ്ക് തലവനായ റാണാ കപൂറിനെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വകുപ്പിന്റെ ശക്തമായ അന്വേഷണം നടക്കുകയാണ്.ഇയാളെ എൻഫോഴ്സ്മെന്റ് അധികൃതർ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയോടും എൻഫോഴ്സ്മെന്റ് വിഭാഗം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.










