റോം: ലോകത്തെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1,80000 ആയി. ലോകത്താകെ 6,449 പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു.
കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുകയും നിയന്ത്രണാതീതമായി പടരുകയും ചെയ്ത ചൈനയേക്കാള്‍ രൂക്ഷമാകുകയാണ് മറ്റ് രാജ്യങ്ങളില്‍. ഇതുവരെ 7007 പേര് മരിച്ചു.
ഇറ്റലിയില്‍ ഇന്നലെ മാത്രം 349 പേര് മരിച്ചതോടെ മരണസംഖ്യ 2,100 ആയി. ആഗോളതലത്തില്‍ 202 പേരാണ് തിങ്കളാഴ്ച മരണത്തിനു കീഴടങ്ങിയത്. യൂറോപ്പില്‍ കോവിഡ് വ്യാപകമായി പടരുന്നതാണ് നിലവില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്.
ഫ്രാന്‍സിലും ജര്‍മനിയിലും സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഫ്രാന്‍സില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്നും മക്രോണ്‍ പ്രഖ്യാപിച്ചു.
പരസ്പര സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ബ്രിട്ടണും നിര്‍ദേശിച്ചു. ജര്‍മനി ഉല്ലാസ-വ്യാപാര കേന്ദ്രങ്ങള്‍ അടച്ചു. സ്വിറ്റ്സര്‍ലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Discussion about this post