ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ട് മുന്നേറുന്ന കൊറോണ വൈറസ് ബാധ പാകിസ്ഥാനിലും പടർന്നു പിടിക്കുന്നു.ഇറാനിൽ നിന്ന് എത്തിയവർക്കാണ് രാജ്യത്ത് കൂടുതലായും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പാകിസ്ഥാനിൽ ഇതുവരെ 186 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പേരിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും അധികം രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ മാത്രം 146 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.സുക്കൂർ ജില്ലയിൽ 26 രോഗികളുണ്ട്.ബലൂചിസ്താൻ, പഞ്ചാബ്, ഖൈബർ പക്തൂൺ ഖാവ എന്നീ മേഖലകളിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post