റോം: കോറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ സാമൂഹിക അകലം പാലിക്കുന്ന ഇറ്റാലിയന്‍ സ്വദേശിയുടെ വീഡിയോ വൈറലാകുന്നു.അരയില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് വന്‍ ഡോനട്ട് നിര്‍മ്മിച്ച് തോളില്‍ നിന്ന് അതിനെ ബന്ധിപ്പിച്ചിരിക്കുന്ന ചിത്രമാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇറ്റലിയിലെ ഒരു മാര്‍ക്കറ്റിലൂടെ ഈ കാര്‍ഡ്‌ബോര്‍ഡ് സംരക്ഷണം വെച്ച് നടക്കുന്ന വീഡിയോ ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.ആരേയും എന്തിനേയും അകറ്റി നിര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കുറിപ്പുകള്‍ പ്രചരിക്കുന്നു.കൊറോണ വൈറസിനെ തടയാന്‍ ഇത് സുരക്ഷിതമായ ദൂരമാണോ എന്ന ചോദ്യമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്ന വ്യക്തി ചോദിക്കുന്നത്.
2500 പേർ ഇതിനകം മരിച്ചു കഴിഞ്ഞ ഇറ്റലിയില്‍ 24,000ത്തിലധികം ആളുകള്‍ കോവിഡ് വൈറസ് ബാധയുടെ സംശയത്തിൽ നിരീക്ഷണത്തിലാണ്.1800 ല്‍ അധികം ആളുകള്‍ക്ക് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post