സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉപപ്രധാനമന്ത്രി ചോ യോങ്ഗോണിനെയും വധിച്ചെന്ന് ദക്ഷിണ കൊറിയ.ഇക്കഴിഞ്ഞ മേയില്‍ ചോ യോങ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്നും ദക്ഷിണ കൊറിയ.
കിം ജോങ് ഉന്നിന്റെ വനവല്‍ക്കരണ നയത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനു പിന്നാലെയാണു കൊലപാതകമെന്നു ദക്ഷിണ കൊറിയയുടെ യോനാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കിം ജോങ് ഉന്‍ ഭരണമേറ്റശേഷം എഴുപതോളം പേരെ വധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഡിസംബറിലാണ് ചോ അവസാനമായി പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ജൂണിലാണ് ഏഴ് ഉപ പ്രധാനമന്ത്രിമാരില്‍ ഒരാളായി ചോയെ നിയമിച്ചതും.
നിര്‍മാണ, നിര്‍മാണ വസ്തു ഉല്പാദന വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന ചോ ആയിരുന്നു രണ്ടായിരത്തിന്റെ മധ്യത്തില്‍ സോളില്‍ നടന്ന വാണിജ്യ ചര്‍ച്ചകളില്‍ ഉത്തരകൊറിയയെ പ്രതിനിധീകരിച്ചതും
Discussion about this post