പടർന്നു പിടിക്കുന്ന കോവിഡ്-19 സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനങ്ങൾ റദ്ദാക്കിതിനാൽ 125-ഓളം മലയാളികൾ മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നു.ക്വാലലംപൂർ വിമാനത്താവളത്തിലാണ് രണ്ടു ദിവസത്തിലധികമായി ഇവർ കുടുങ്ങിക്കിടക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്താൽ വലയുകയാണ്. ബോർഡിങ് പാസ് എടുത്തു രണ്ടു ദിവസമായവരും നാട്ടിലേക്ക് പോകാനാവാതെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. മിക്കവരുടെയും കയ്യിൽ ഭക്ഷണം വാങ്ങാനുള്ള പണമില്ല. യാത്രക്കാരിൽ ചിലർ ആഹാരം വാങ്ങി മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നുണ്ട്.എയർ ഏഷ്യ കമ്പനിയിൽ നിന്ന് മടക്ക യാത്രയെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്നും തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും കുടുങ്ങിക്കിടക്കുന്നവർ അപേക്ഷിക്കുന്നു. വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ കഴിഞ്ഞദിവസം എയർ ഏഷ്യ വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചിരുന്നു.











Discussion about this post